Wednesday, September 2, 2009

മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (Museum of Islamic Art)

കുറച്ച് കാലമായി എന്തെങ്കിലും ഒക്കെ പോസ്റ്റണമെന്ന് കരുതുന്നു. പക്ഷേ നമ്മടെ നിത്യ സഹചാരിയായ “മടി” കൂടെ ഉള്ളത് കൊണ്ട് ഒന്നും അങ്ങട് പോസ്റ്റാറില്ല. എന്താലും നീണ്ട ഒരു ഇടവേളക്ക് ശേഷം ഒരു കുഞ്ഞി പോസ്റ്റ്.

ഇന്ന് ഇവിടെ, ദോഹയിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് കാണാന്‍ പോയി. സമയകുറവ് കാരണം അധികം ഒന്നും കാണാന്‍ പറ്റിയില്ല. വിശദമായിട്ട് ഇനി ഒരിക്കല്‍ കൂടി അവിടെ ഒന്ന് പോകണം. എന്തായാലും പോയതല്ലേ. കുറച്ച് പടങ്ങള്‍ കൂടി എടുത്തു. അത് ദാണ്ടേ താഴെയുണ്ട് .

ഇതാണ് പറഞ്ഞ സംഭവം. ഇവിടെ കോര്‍ണിഷില്‍ ഒക്കെ പോയി ഇരിക്കുമ്പോ ഈ ഇത്തിരി കുഞ്ഞന്‍ സാധനത്തില്‍ എന്താ ഇത്ര വല്യ കാര്യം എന്നൊക്കെ കരുതിയിരുന്നു. പക്ഷേ ഈ മൊതലിന്റെ അടുത്ത് ചെന്നപ്പോഴാ അതിന്റെ വലുപ്പം മനസിലായത്.

ഇനി ഇതിന്റെ അകത്ത് കേറി ഞാന്‍ ക്ലിക്കിയ കുറച്ച് പോട്ടങ്ങള്‍ ... നോക്ക്...


ഇത് ഈജിപ്തില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച കുപ്പി.


ഇത് ഇന്ത്യയില്‍ പതിനേഴാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന പൊടിപ്പെട്ടി. ആനകൊമ്പ് കൊണ്ട് ഉണ്ടാക്കിയ സാധനം.


ഇത് പതിനാലാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച/ഉപയോഗിച്ചിരുന്ന കൂജ. തനി പിച്ചള കൊണ്ട് ഉണ്ടാക്കിയത്.


എട്ടാം നൂറ്റാണ്ടില്‍ ഇറാഖില്‍ (മെസപൊട്ടോമിയ‌‌) ഉപയോഗിച്ചിരുന്ന ഭരണി.


ഇത് ഈജിപ്തില്‍ പതിനാലാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന കൂറ്റന്‍ പിച്ചള പാത്രം. പടത്തില്‍ കാണുന്ന പോലെയൊന്നും അല്ലാ ട്ടോ.. ഒടുക്കത്തെ വലുപ്പമാ.


സിറിയയില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന ഭരണി.


ഇത് പതിനഞ്ചാം നൂറ്റാണ്ടില്‍ കിഴക്കന്‍ തുര്‍ക്കിയിലും പടിഞ്ഞാറേ ഇറാനിലും യുദ്ധഭൂമിയില്‍ ഉപയോഗിച്ചിരുന്ന മുഖച്ചട്ട.


ഇത് പതിനാറാം നൂറ്റാണ്ടില്‍ ഇറാനില്‍ ഉപയോഗിച്ചിരുന്ന വിളക്ക് കാല് ( മെഴുകുതിരി കാല്??). പിച്ചള കൊണ്ടാണ് സാധനം ഉണ്ടാക്കിയിരിക്കുന്നത്.




ഇവനാണ് അവിടുത്തെ വില പിടിച്ച താരങ്ങളില്‍ ഒന്ന്. സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച പ്രാപ്പിടിയന്‍. ഏതാണ്ട് പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത്. മാറ്റ് കൂട്ടാന്‍ വജ്രം ഉള്‍പ്പടെ ഒട്ട് മിക്ക രത്നങ്ങളും.


ഇത് പതിമൂന്നാം നൂറ്റാണ്ടി ഈജിപ്തിലെ പള്ളികളില്‍ ഉപയോഗിച്ചിരുന്ന വിളക്ക്.



ഇത് വിശുദ്ധ ഖുര്‍‌ആനിലെ ഒരു പേജ്. ഇറാഖില്‍ വെച്ച് AD 1307 - 08 കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണിത്.


ഇത് ഒന്‍പതാം നൂറ്റാണ്ടില്‍ വടക്കേ ആഫ്രിക്കന്‍ മേഖലയില്‍ ഉപയോഗിച്ചിരുന്ന വിശുദ്ധ ഖുര്‍‌ആനിലെ ഒരു ഏട്.







ഇത് അറബിയിലേക്ക് വിവര്‍ത്തനം നടത്തിയ രാമായണം. പതിനാറാം നൂറ്റാണ്ടിലാണ് വിവര്‍ത്തനം നടത്തപ്പെട്ടത് എന്ന് അനുമാനിക്കുന്നു.


ഇത് പതിനാറാം നൂറ്റാണ്ടിലോ - പതിനേഴാം നൂറ്റാണ്ടിലോ ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന കളിമണ്‍ ചുമര്‍.



ഇറാനില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന വിശുദ്ധ ഖുര്‍‌ആന്‍.


ഇത് അടുത്ത മൊതല്.. പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന കത്തിയും ഉറയും. സ്റ്റീല്‍, സ്വര്‍ണ്ണം, വജ്രം, വൈഡ്യുര്യം ഇങ്ങിനെ കൂറേ സാധങ്ങള്‍ ഇവന്റെ മേലേയുണ്ട്.



ഇത് ഈജിപ്തില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന പൈപ്പ്. സാധനം പിച്ചള കൊണ്ട് ഉണ്ടാക്കിയതാണ്.

തത്ക്കാലം ഇത്രയൊക്കയേ അങ്ങ് പടം എടുക്കാന്‍ പറ്റിയുള്ളു. സമയക്കുറവ് കാരണം ഇനിയൊരിക്കല്‍ ആകാം എന്ന് കരുതി. ദോഹയില്‍ ഉള്ളവര്‍ ഇവിടെ ഒരിക്കല്‍ എങ്കിലും പോകണം. പൈസയൊന്നും വേണ്ടാ ട്ട. ഫ്രീയാ. ഏതെങ്കിലും ഒരു വെള്ളിയാഴ്ച അങ്ങോട്ടേക്ക് വെച്ച് പിടിച്ചോ..

അപ്പോള്‍ എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍ ....


6 comments:

മെലോഡിയസ് said...

ദോഹയിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടില്‍ പോയപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍.

പള്ളിക്കുളം.. said...

VERY GOOD POST..
RAMAYANAM IN ARABIC? IN 16TH CENTURY?
WONDERFUL !!

sherriff kottarakara said...

എന്നെ പോലുള്ളവർക്ക്‌ നേരിട്ടു കാണാൻ കഴിയാത്ത ഈ അമൂല്യ വസ്തുക്കളെ ഫോട്ടോയിൽ കൂടിയെങ്കിലും കാണാൻ സഹായിച്ചതിൽ അനേകം നന്ദി.

മോഹനം said...

അല്ലാ..ഇന്‍ഡ്യന്‍ നിര്‍മ്മിതങ്ങളാണല്ലോ കൂടുതല്‍,
ഇതൊക്കെ അവിടുന്ന് അടിച്ചുമാറ്റിയവന്‍ ആരാണാവോ..?

യൂനുസ് വെളളികുളങ്ങര said...

ഞമ്മക്ക്‌ ബല്ലാണ്ട്‌ ഇഷ്ടപ്പെട്ട്‌ made in India more components

sherlock said...

മെലോഡീ ഇനി മടി പിടിച്ചാല്‍ അടി വരുന്ന വഴി അറിയില്ലാ..:)

രാമായണം അറബിയില്‍ ഉണ്ടെന്നുള്ളതു തന്നെ അത്ഭുതം..അതും പതിനാറാം നൂറ്റാണ്ടില്‍..വൌ