Wednesday, July 4, 2007

കേക്ക് വേണോ...കേക്ക്..
ഒരു തീറ്റപ്രിയനായ എനിക്ക് എന്റെ ഒരു സുഹൃത്ത്‌ എന്നെ കൊതിപ്പിക്കാന്‍ വേണ്ടി അയച്ച് തന്നെ ചില കേക്ക് പോട്ടങ്ങളില്‍ ചിലത്. ബാക്കി പിന്നെ എപ്പോഴേലും പോസ്റ്റാം.

12 comments:

മെലോഡിയസ് said...

ഒരു തീറ്റപ്രിയനായ എനിക്ക് എന്റെ ഒരു സുഹൃത്ത്‌ എന്നെ കൊതിപ്പിക്കാന്‍ വേണ്ടി എനിക്ക് അയച്ച് തന്നെ ചില കേക്ക് പോട്ടങ്ങളില്‍ ചിലത്. ഇതിന്റെ കോപ്പിറൈറ്റ് എനിക്കൊ എന്റെ ഫ്ര‌ണ്ടിനോ അല്ല..കണ്ടപ്പോള്‍ ഒന്ന് പോസ്റ്റാംന്ന് കരുതി.
പിന്നെ കേക്ക് മൂക്ക് മുട്ടേ തിന്നേണ്ടവര്‍ ആക്രാന്തം കാണിക്കരുത് ( ദില്‍ബൂ നിന്നോട് പ്രത്യേകം പറയണ്ടല്ലോ?)

ദില്‍ബാസുരന്‍ said...

അനിയാ മെലോഡിയസേ,
നീയൊക്കെയാണ് മലയാളം ബ്ലോഗുകളെ നശിപ്പിയ്ക്കുന്നത്. ശ്രീശങ്കരാചാര്യര്‍ കാലടിയില്‍ നിന്ന് ശൃംഗേരിയിലേക്കുള്ള യാത്രാമദ്ധ്യേ ഭക്ഷണം കഴിച്ചത് ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്നല്ല ശരവണഭവനില്‍ നിന്നാണ് എന്നൊക്കെ സ്ഥാപിയ്ക്കുന്ന പോസ്റ്റുകളാണ് ഞാന്‍ വിഭാവനം ചെയ്ത ബ്ലോഗിങ് കമ്മ്യൂണ്ടിയില്‍ ഉണ്ടാവേണ്ടത്. അല്ലാതെ അച്ചപ്പത്തിന്റേയും കേക്കിന്റേയും പടങ്ങളല്ല. മനസ്സിലായാ?

ഓടോ: അളിയാ ആ മൂന്നാമത്തെ കേക്ക് കണ്ടിട്ട് സഹിക്കുന്നില്ല. :-(

ikkaas|ഇക്കാസ് said...

അനിയാ ദില്‍ബാ,
നീ അങ്ങനെയൊന്ന് ബിബാവനം (അതേത് വനം?) ചെയ്തട്ടൊണ്ടാര്‍ന്നാ? എന്നട്ടിത് വരെ എന്നോടൊന്ന് പറഞ്ഞില്ലല്ലോട .. കഷ്ടം. മേലാ വേണ്ടാത്തതൊന്നും ബിമാനം ചെയ്യരുത് കെട്ടാ. അടിപൊളി കേക്ക് മച്ചൂ.

മൂര്‍ത്തി said...

:)ugran cakes.

സ്‌റ്റെല്ലൂസ്‌ formerly known asതരികിട said...

ഇന്നെന്താ ലോക കേക്ക്‌ ദിനമോ... ലൊകത്തൊള്ള സകലകേക്കുകളുടെയും ഒാരൊ കഷ്ണം പടം ഇമെയിലില്‍ കണ്ടിട്ട്‌ വായില്‍ ഇപ്പോഴും വെള്ളം നിറഞ്ഞു നിക്കുവാ. അതിന്റെ കൂടെ ഇതും. ആ 6-മത്തെതു ഞാന്‍ എടുക്കുവാ.....

കൃഷ്‌ | krish said...

ഈ കേക്കെല്ലാം കാണിച്ച് ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാതെഡേയ്..
(കൊള്ളാം ട്ടോ)

ഇത്തിരിവെട്ടം said...

കൊതിപ്പിക്കാതഡേയ്...

ചിത്രങ്ങള്‍ കലക്കന്‍.

SAJAN | സാജന്‍ said...

ആരേടുത്താലും കിടിലന്‍ കേക്കുകള്‍!! എട്ടാമത്തെ ഞാനിങ്ങെടുത്തു കേട്ടോ:)

കൊച്ചുത്രേസ്യ said...

എന്റമ്മോ.. ഈ ഫോട്ടോയെടുത്ത മഹാന്‌ ആത്മസംയമനത്തിനുള്ള
അവാര്‍ഡ്‌ കൊടുക്കണം.പിന്നെ ആ അവസാനത്തെ, ഐസ്ക്രീം പോലിരിക്കുന്ന കേക്ക്‌ ആരെങ്കിലും അടിച്ചുമാറ്റിയിട്ടുണ്ടെങ്കില്‍ തിരിച്ചു വെയ്ക്കണം. അതു കഴിച്ചിട്ടു വേണം പ്രകോപനപരമായ ഫോട്ടോസ്‌ പ്രസിദ്ധീകരിച്ചു എന്നും പറഞ്ഞ്‌ മെലോഡിയസിനെതിരെ ഒരു കേസു കൊടുക്കാന്‍ :-)

sandoz said...

ഇത് കേക്കാണോ..മെഴുകു തിരിയല്ലേ....

[കിട്ടാത്ത മുന്തിരി മാത്രമല്ലാ കേക്കും പുളിക്കും]

സതീശ് മാക്കോത്ത് | sathees makkoth said...

ഇതൊക്കെ ഉണ്ടാക്കുന്നതെങ്ങനെയെന്ന് എഴുതാതിരുന്നത് നന്നായി.അല്ലെങ്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഞാനിപ്പോള്‍ ഓടേണ്ടി വന്നേനേ.
പടങ്ങള്‍ നല്ലത്.

മെലോഡിയസ് said...

ദില്‍ബൂ:ഇത് ആദിശങ്കരന്‍ ശൃംഗേരിയിലേക്ക് പോണ വഴിക്ക് കഴിച്ച കേക്ക് ആണെന്ന് നീ സ്ഥാപിച്ചില്ലല്ലോ..അത് മതി. ഭാഗ്യം.നിന്റെ കണ്ട്രോള്‍ പോകാന്‍ വേണ്ടി തന്നെ പോസ്റ്റിയതാ ഇത്.

ഇക്കാസേ: അവനിക്ക് വിശന്ന് തലക്ക് വെളിവ് നഷ്ട്ടപെടുമ്പോല്‍ പലതും അവന്‍ “ബിബാവനം” ചെയ്യും.
മൂര്‍ത്തി: :)
സ്‌റ്റെല്ലൂസ്സ്: :)
കൃഷ്‌ ചേട്ടാ: കൊതിപ്പിക്കാന്‍ തന്നെയാ ഇവിടെ ഇട്ടത്.
ഇത്തിരി: വേണേല്‍ കുറച്ച്കൂടി കൊതിപ്പിക്കാം :) വേണോ??
സാജന്‍: :)
കൊച്ച്‌ത്രേസ്യ:എനിക്കെതിരെ കേസ് കൊടുത്താല്‍ കേക്ക് കൈക്കൂലി കൊടുത്ത് ഞാന്‍ കേസില്‍ നിന്നും ഊരിപോരും.
സാന്‍ഡോസ്:അതന്നേ. കിട്ടാത്ത കേക്കും പുളിക്കും.
സതീഷ് ചേട്ടാ: ആഷ ചേച്ചി ഉടനെ വന്ന് ശല്യപ്പെടുത്തും. ഉടനെ ഞാന്‍ അതും പോസ്‌റ്റും